ആത്മീയ ശിക്ഷണത്തോടൊപ്പം സാമൂഹിക വീക്ഷണവും യുവതയുടെ സമഗ്രമായ ശാക്തീകരണത്തിന് അത്യന്താപേക്ഷിതമാണ്. യുവജനപ്രസ്ഥാനത്തിൻറെ എല്ലാ ജോബ് സെല്ലുകളെയും പ്രഫഷണൽ വിഭാഗങ്ങളെയും ശാക്തീകരണ പദ്ധതികളെയും ഏകോപിപ്പിച്ചുകൊണ്ട് കേന്ദ്ര പ്രസിഡന്റ് അഭി.ഡോ.ഗീവർഗ്ഗീസ് മാർ യൂലിയോസ് തിരുമേനിയാൽ സ്ഥാപിതമായ ഓ.സി.വൈ.എം തൊഴിൽ - യുവജന ശാക്തീകരണ സെൽ അഥവാ OCYM E.Y.E CELL പ്രവർത്തനത്തിന്റെ മൂന്നാം വർഷത്തിലേക്ക് കടക്കുകയാണ്.
ഉദ്യോഗം അന്വേഷിക്കുന്ന യുവതീ യുവാക്കൾക്ക് തൊഴിലവസരങ്ങൾ ഒരുക്കുക, മുന്നാക്ക സംവരണവും സർക്കാർ ക്ഷേമപദ്ധതികളും, സ്റ്റാർട്ടപ്പ് സഹായങ്ങളും ലഭ്യമാക്കുക, പ്രൊഫഷണൽ സംഘരൂപികരണത്തിലൂടെ വിദഗ്ധരുടെ സേവനങ്ങൾ പ്രയോജനപ്പെടുത്തുക എന്നീ ലക്ഷ്യങ്ങൾ ഐ സെല്ലിനെ നയിക്കുന്നു.
കേരള , കേന്ദ്ര സർക്കാരുകൾ നൽകുന്ന വിവിധ ന്യൂന പക്ഷ സ്കോളർഷിപ്പ് അറിയിപ്പുകൾ ഈ സെൽ വഴി കൃത്യമായി അറിയിച്ചു വരുന്നു.
നൂറ്റമ്പതിലേറെ തൊഴിലുകൾ ഗൾഫ് മേഖലയിലും , അമ്പതോളം തൊഴിലവസരങ്ങൾ ഇന്ത്യയ്ക്കകത്തും ക്രമീകരിക്കുവാൻ ഈ സെല്ലിന്റെ പ്രവർത്തനം മൂലം സാധിച്ചു. അമ്പതോളം ആളുകൾക്ക് ഇ.ഡബ്ല്യൂ എസ് സംവരണം ലഭിക്കുവാനും, സ്വയം തൊഴിൽ ലഭ്യമാക്കാൻ മൂന്ന് ലക്ഷം രൂപയുടെ ധനസഹായം നല്കുവാനും, പ്രൊഫഷണൽ കോഴ്സ് വിദ്യാർത്ഥികൾക്ക്ക്ക് വിവിധ സ്ക്കോളർഷിപ്പുകൾ വിതരണം ചെയ്യുവാനും സാധിച്ചു. വിവിധ യൂണിറ്റുകൾ നടത്തിയ പി എസ് സി പരീശീലനത്തിലൂടെ
അമ്പതോളം ആളുകൾ പി.എസ്.സി പരീക്ഷ പാസായി ജോലിയിൽ പ്രവേശിക്കുകയും ഡോക്ടർമാർ,നഴ്സുമാർ,ഐ.ടി എന്നിങ്ങനെയുള്ള പ്രൊഫഷണനലുകളുടെ കൂട്ടായ്മ വഴി വൈദ്യ സഹായങ്ങൾ,പാലിയേറ്റീവ് കെയർ, നഴ്സസ് ഗൈഡൻസ് സെല്ലുകൾ,മൈഗ്രേഷൻ ഹെൽപ്പ് ഡെസ്ക്ക് തുടങ്ങിയ വിവിധ സേവനങ്ങൾ ലഭ്യമാക്കുവാനും കഴിഞ്ഞു. വിവിധ റീജിയൺ-ഭദ്രാസങ്ങളുടെ നേതൃത്വത്തിൽ ജോബ് സെൽ പ്രവർത്തനം ഏറെ ഭംഗിയായി നടന്നു വരിക ആണ്.
നിങ്ങളുടെ സ്ഥാപനങ്ങളിലെ അല്ലെങ്കിൽ ചുറ്റുമുള്ള തൊഴിലവസരങ്ങൾ തൊഴിൽ വാർത്താ സെല്ലിനെ അറിയിക്കുവാനായ് ബന്ധപ്പെടുക :
Email : ocymeyecell@gmail.com
WhatsApp: 9584886644